Skip to main content

പരിരക്ഷ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

അംഗപരിമിതര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ ചികിത്സാ സഹായം നല്‍കുന്നതിന് സാമൂഹ്യനീതി വകുപ്പ് വഴി നടപ്പിലാക്കുന്ന പരിരക്ഷ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു .
അംഗപരിമിതയായ വ്യക്തികള്‍ക്ക്  പെട്ടെന്ന് ഉണ്ടാകുന്ന അപകടങ്ങള്‍, അസുഖങ്ങള്‍ എന്നിവയുടെ ചികിത്സാ സഹായം ലഭ്യമാകുന്നതിനായി അര്‍ഹരായവര്‍  വെള്ള പേപ്പറില്‍ എഴുതി തയ്യാറാക്കിയ അപേക്ഷയും അനുബന്ധ ആശുപത്രി രേഖകളും സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ അപേക്ഷ നല്‍കണം. വിലാസം- ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, ഇടുക്കി, മിനി സിവില്‍ സ്റ്റേഷന്‍, പുതിയ കെട്ടിടം മൂന്നാം നില. ഫോണ്‍: 04862 228160

date