Skip to main content

കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം - ഡി.എം.ഒ

 

 

വ്യാപാര സ്ഥാപനങ്ങള്‍, ജ്വല്ലറി, ഹോട്ടല്‍, തുണിക്കട, കൊറിയര്‍, പാഴ്സല്‍ സര്‍വ്വീസ് എന്നിവ തുറന്നു പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാരും പൊതുജനങ്ങളും കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി അറിയിച്ചു. സ്ഥാപനങ്ങളില്‍ വരുന്നവര്‍ നിശ്ചിത അകലം പാലിക്കുകയും ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കേണ്ടതുമാണ്. പൊതുജനങ്ങളുമായി അടുത്തിടപഴകുന്ന ജീവനക്കാര്‍ മൂന്നാഴ്ച കൂടുമ്പോള്‍ കോവിഡ് 19 പരിശാധന നടത്തണം. സ്ഥാപനത്തിലെ ജീവനക്കാര്‍ ആരെങ്കിലും കോവിഡ് പോസിറ്റീവായാല്‍ സ്ഥാപനം അടച്ചിടേണ്ടതില്ല. സ്ഥാപനം അണുനശീകരണം നടത്തി മറ്റു ജീവനക്കാരെ വെച്ച് പ്രവര്‍ത്തിപ്പിക്കാം. വാക്സിനേഷന്‍ എടുത്തവരും മാസ്‌ക്ക് ശരിയായ രീതിയില്‍ ധരിക്കേണ്ടതാണ്.

date