Skip to main content

ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

 

 

2019-20 സാമ്പത്തിക വര്‍ഷത്തില്‍ കോഴിക്കോട് ജില്ലയില്‍ ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സംഘടനകള്‍/വ്യക്തികള്‍ എന്നിവരില്‍ മികച്ച പ്രവര്‍ത്തനം നടത്തിയവര്‍ക്ക് പ്രോത്സാഹനമായി മൃഗസംരക്ഷണ വകുപ്പ് 10,000 രൂപ ക്യാഷ് അവാര്‍ഡ് നല്‍കുന്നു. അപേക്ഷകള്‍ ജില്ലയിലെ എല്ലാ മൃഗാശുപത്രികളിലും ലഭ്യമാണ്. അപേക്ഷ ജനുവരി 30 ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് ജില്ലാ മൃഗാശുപത്രി, വയനാട് റോഡ് കോഴിക്കോട് 673001 എന്ന വിലാസത്തില്‍ ലഭിക്കണമെന്ന് ചീഫ് വെറ്ററിനറി ഓഫീസര്‍ അറിയിച്ചു.

date