Skip to main content

അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുള്ളവര്‍ പൊതുവിഭാഗത്തിലേക്ക് മാറ്റണം

 

 

മുന്‍ഗണനാ കാര്‍ഡുകള്‍ക്കുള്ള നൂറ് കണക്കിന് അപേക്ഷകളാണ് ബുധനാഴ്ചകളില്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവര്‍ പൊതുവിഭാഗത്തിലേക്ക് മാറുമ്പോള്‍ ഉണ്ടാവുന്ന ഒഴിവിലേക്ക് മാത്രമേ  അര്‍ഹതയുള്ള ഒരു കുടുംബത്തെ പുതിയതായി മുന്‍ഗണനയിലക്ക് ഉള്‍പ്പെടുത്താന്‍ കഴിയൂ.നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം നാലു ചക്രവാഹനങ്ങള്‍ ഉള്ളവര്‍, വലിയ ഇരുനില വീട്ടില്‍ കഴിയുന്നവര്‍, നാട്ടില്‍ നിന്നോ വിദേശത്തു നിന്നോ ഉള്ള ജോലിയില്‍ 25000 രൂപയില്‍ കൂടുതല്‍ മാസവരുമാനമുള്ള അംഗം  ഉള്‍പ്പെട്ടവര്‍ എന്നിവരുടെ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റേണ്ടതുണ്ട്. നിരവധി തവണ അറിയിച്ചിട്ടും ഇനിയും മാറ്റാനുള്ളവര്‍ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ബന്ധപ്പെട്ട രേഖകള്‍ സഹിതം ഓണ്‍ലൈന്‍ അപേക്ഷ എടുത്ത് അനര്‍ഹമായി ഈടാക്കിയ സാധനങ്ങളുടെ മാര്‍ക്കറ്റ് വില പിഴ തുക എന്നിവ കണക്കാക്കുന്നതിനായി ജനുവരി 31 നകം വടകര സപ്ലൈ ഓഫീസില്‍ കാണിക്കണം. തുക ട്രഷറിയിലടച്ച ചലാന്‍ ഹാജരാക്കി കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റേണ്ടതുമാണമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

 

date