Skip to main content

ക്ഷീരവികസന വകുപ്പ്: മാധ്യമ അവാര്‍ഡ് 2020- അപേക്ഷ ക്ഷണിച്ചു

 

 

 
ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2021 ഫെബ്രുവരി 11,12,13 തീയതികളില്‍ കൊല്ലത്ത് നടത്തുന്ന 2020-21 വര്‍ഷത്തെ സംസ്ഥാന ക്ഷീര സംഗമത്തോട് അനുബന്ധിച്ച് ക്ഷീരോല്‍പാദന മേഖലയിലെ മാധ്യമ ഇടപെടലുകള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ക്കായി കോവിഡ് 19 സാഹചര്യത്തില്‍  ക്ഷീരമേഖലയുടെ പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി ഒരു മാധ്യമ ശില്‍പശാല സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി 2020ല്‍ ക്ഷീര വികസന മേഖലയില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കുന്നു.  

പൊതുവിഭാഗത്തില്‍ മികച്ച പത്ര റിപ്പോര്‍ട്ട്, മികച്ച പത്ര ഫീച്ചര്‍, മികച്ച ഫീച്ചര്‍ / ലേഖനം (കാര്‍ഷിക മാസികള്‍), മികച്ച പുസ്തകം (ക്ഷീരമേഖല), മികച്ച ശ്രവ്യ മാധ്യമ ഫീച്ചര്‍, മികച്ച ദൃശ്യ മാധ്യമ റിപ്പോര്‍ട്ട്,  മികച്ച ദൃശ മാധ്യമ ഫീച്ചര്‍, മികച്ച ദൃശ്യ മാധ്യമ ഡോക്ക്യൂമെന്ററി / മാഗസിന്‍ പ്രോഗ്രാം, മികച്ച ഫോട്ടോഗ്രാഫ് (അതിജീവനം ക്ഷീരമേഖലയിലൂടെ എന്ന വിഷയത്തില്‍).
ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി മികച്ച ഫീച്ചര്‍ - ദിനപ്പത്രം, ആനുകാലികം,  മികച്ച ഫോട്ടോഗ്രാഫ് (അതിജീവനം ക്ഷീരമേഖലയിലൂടെ എന്ന വിഷയത്തില്‍) എന്നിങ്ങനെയാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.
 
എന്‍ട്രികള്‍ 2020 ജനുവരി ഒന്ന് മുതല്‍ 2020 ഡിസംബര്‍ 31 വരെ ഉള്ള കാലയളവില്‍ പ്രസിദ്ധപ്പെടുത്തിയതായിരിക്കണം. മത്സരം സംബന്ധിച്ചുള്ള നിബന്ധനകളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും www.dairydevelopment.kerala.gov.in ല്‍ ലഭ്യമാണ്. വിജയികള്‍ക്ക് 25,000 രൂപ ക്യാഷ് അവാര്‍ഡും ഫലകവും പ്രശസ്തി പത്രവും നല്‍കും. അപേക്ഷ  സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 29 വൈകീട്ട് അഞ്ച് വരെ. വിലാസം - കെ  ശശികുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ (പ്ലാനിംഗ്), ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്,  പട്ടം, തിരുവനന്തപുരം - 695 004. ഫോണ്‍: 9446376988, 9745195922.
 

date