Post Category
ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു
കോഴിക്കോട് ഡി.ടി.പി.സിയുടെ ആഭിമുഖ്യത്തില്‍ കൊയിലാണ്ടി എക്സൈസ്് റെയിഞ്ച് പാര്‍ട്ടി കാപ്പാട് ബ്ലൂഫ്ലാഗ് ബീച്ചിലെ വനിതാ ജീവനക്കാര്‍ക്ക് വിമുക്തിയുടെ ഭാഗമായി ബോധവല്‍കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) ബാബു പി, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ഷൈനി ബിഎന്‍, സിവില്‍ എക്സൈസ് ഓഫീസര്‍ നിഖില്‍ എന്നിവര്‍ ക്ലാസ് എടുത്തു. ബീച്ച് മാനേജര്‍ സുരേഷ് സംസാരിച്ചു. എക്സൈസ് ഉദ്യോഗസ്ഥന്മാരായ രാജു, ഷൈജു, രേഷ്മ ഡെസ്റ്റിനേഷന്‍ മാനേജര്‍ അശ്വിന്‍കൃഷ്ണ, സൂപ്പര്‍വൈസര്‍ ദിനേശ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു
date
- Log in to post comments