Skip to main content

താല്‍പര്യ പത്രം ക്ഷണിച്ചു

 

ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കാന്‍ നിയമപ്രകാരം ജില്ലയില്‍ ഷെല്‍ട്ടര്‍ ഹോം നടത്താന്‍ താത്പര്യമുള്ള സന്നദ്ധ സംഘടനകളില്‍ നിന്നും താല്‍പര്യ പത്രം ക്ഷണിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും മാനസികാരോഗ്യ മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ളവരായിരിക്കണം. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഓഡിറ്റ് റിപ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പ്, രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുള്ള താല്‍പര്യ പത്രം ഫെബ്രുവരി നാലിനകം വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, ബി2 ബ്ലോക്ക്, മലപ്പുറം-676505 എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 8281999059.

date