Post Category
വാഴക്കാട് ഗവ.ഐ.ടി.ഐ; അടുത്ത അക്കാദമിക് വര്‍ഷത്തില്‍ ആരംഭിക്കും
കൊണ്ടോട്ടി വാഴക്കാട് ഗവ ഐ.ടി.ഐ അടുത്ത അക്കാദമിക് (2021 ജൂണ്‍) വര്‍ഷത്തില്‍ ആരംഭിക്കുന്നു. നാല് ട്രേഡും 14 ടീച്ചര്‍ തസ്തികളോട് കൂടി 16 തസ്തികളോടെ ഐ.ടി.ഐ ആരംഭിക്കാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനിച്ചു. 14 സ്ഥിര തസ്തികകളും രണ്ട് താത്കാലിക തസ്തികകളുമാണ് ഇപ്പോള്‍ ഉണ്ടാവുക. ഈ അക്കാദമിക വര്‍ഷം തന്നെ ക്ലാസുകള്‍ തുടങ്ങാനാകുമെന്നും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും ടി.വി.ഇബ്രാഹിം എം.എല്‍.എ പറഞ്ഞു.
തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വാഴക്കാട് ഗ്രാമപഞ്ചായത്തിലെ എളമരത്താണ് ഐ.ടി.ഐ വരുന്നത്. വെല്‍ഡര്‍, ഡ്രാഫ്റ്റ് സ്മാന്‍ സിവില്‍, പ്ലംബര്‍, ഇലക്ട്രീഷ്യന്‍ എന്നീ ട്രേഡുകളാണ് ഐ.ടി.ഐയില്‍ ഉണ്ടാകുക. അന്താരാഷ്ട്ര നിലവാരത്തോടെയാണ് പുതിയ ഐ.ടി.ഐ ആരംഭിക്കുകയെന്നും മണ്ഡലത്തില്‍ വിദ്യാഭ്യാസപരമായി ഒരു മുന്നേറ്റം കൂടിയാണിതെന്നും എം.എല്‍.എ അറിയിച്ചു.
date
- Log in to post comments