Post Category
താത്പര്യപത്രം ക്ഷണിച്ചു
പട്ടികവർഗക്കാർക്ക് വ്യക്തിഗത വിവരങ്ങൾ ഉൾക്കൊള്ളുന്ന ചിപ്പ് അടിസ്ഥാനമാക്കി ഏകീകൃത തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യാൻ പട്ടികവർഗ്ഗ വകുപ്പ് തീരുമാനിച്ചു. പ്രവൃത്തി ഏറ്റെടുത്ത് കാർഡുകൾ പ്രോജക്ട് ഓഫീസുകളിലും ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസുകളിലും വിതരണം ചെയ്യാൻ താത്പര്യമുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. നിശ്ചിത കാർഡിന്റെ ഡിസൈൻ ഡയറക്ടറുടെ ഓഫീസിൽ ലഭിക്കും. താത്പര്യമുള്ള സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ ഒരു ചിപ്കാർഡിന്റെ വില രേഖപ്പെടുത്തിയുള്ള പ്രൊപ്പോസൽ സമർപ്പിക്കണം. താത്പര്യപത്രം ലഭിക്കേണ്ട അവസാന തിയതി ജനുവരി 30.
പി.എൻ.എക്സ്. 384/2021
date
- Log in to post comments