Skip to main content

ദേശീയ സമ്മതിദായക ദിനാചരണം 25ന്

ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിലുള്ള ദേശീയ സമ്മതിദായക ദിനാചരണം ജനുവരി 25ന് കാസര്‍കോട് ഗവ. കോളജില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു ഉദ്ഘാടനം ചെയ്യും. ജനാധിപത്യത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിനും സമ്മതിദായക അവകാശത്തിന്റെ വിനിയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപീകൃതമായ ജനുവരി 25 ദേശീയ സമ്മതിദായക ദിനമായി ആചരിക്കുന്നത്.

ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ വിശിഷ്ടാതിഥിയാവും. എ.ഡി.എം എന്‍. ദേവീദാസ് അധ്യക്ഷത വഹിക്കും. എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, വിദ്യാര്‍ഥികള്‍, യുവ വോട്ടര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. 

 

date