Skip to main content

980 പേര്‍ക്കുകൂടി കോവിഡ് വാക്‌സിന്‍ നല്‍കി

ജില്ലയില്‍ ഇന്നു (22 ജനുവരി) 980 പേര്‍ക്കു കൂടി കോവിഡ് വാക്‌സിന്‍ നല്‍കി. ആരോഗ്യ വകുപ്പിന്റെ 12 കേന്ദ്രങ്ങളില്‍ ഇന്നു വാക്‌സിനേഷന്‍ നടന്നു. 

തിരുവനന്തപുരം ജനറല്‍ ആശുപത്രി - 100, കിംസ് ഹെല്‍ത്ത് കെയര്‍-98, നെടുമങ്ങാട് ജില്ലാ ആശുപത്രി - 76, ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ്-100, നിംസ് മെഡിസിറ്റി-98, പാറശാല താലൂക്ക് ആശുപത്രി - 78, മെഡിക്കല്‍ കോളജ് ആശുപത്രി - 74, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി - 76, വര്‍ക്കല താലൂക്ക് ആശുപത്രി 51, അരുവിക്കര പ്രാഥമികാരോഗ്യ കേന്ദ്രം-81, നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രി-64, ചിറയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രി-84 എന്നിങ്ങനെയാണ് ഓരോ കേന്ദ്രത്തിലും കുത്തിവയ്പ്പ് എടുത്തവരുടെ എണ്ണം.

date