Skip to main content

വാക്ക്-ഇന്‍- ഇന്റര്‍വ്യൂ

മൂന്നാറില്‍ പുതിയതായി ആരംഭിക്കുന്ന  കണ്ണന്‍ദേവന്‍ ഹില്‍സ് ഇ.എസ്.ഐ ഡിസ്‌പെന്‍സറിയില്‍ അസി. ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ നിലവിലുളള ഒരു ഒഴിവിലേക്ക് താത്കാലിക നിയമത്തിനായി  ഫെബ്രുവരി 3 രാവിലെ 11ന് വാക്ക്-ഇന്‍- ഇന്റര്‍വ്യൂ നടത്തും. എറണാകുള നോര്‍ത്തിലെ ഇ.എസ്.ഐ ആശുപത്രിക്ക് സമീപത്തുളള  പോള്‍ അബ്രോ റോഡിലെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് മദ്ധ്യമേഖല റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ വച്ചാണ് ഇന്റര്‍വ്യൂ.

കേരള ഗവ. അംഗീകരിച്ച എം.ബി.ബി.എസ് ബിരുദമാണ് യോഗ്യത. താത്പ്പര്യമുളളവര്‍ എം.ബി.ബി.എസ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, ടിസിഎംസി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ജനനതീയതി, ജാതി, മതം എന്നിവ  തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം അന്നേ ദിവസം ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0484 2391018
 

date