പാലക്കാട് ജില്ലയില്‍ ഇന്ന് 284 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 141 പേര്‍ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 22) 284 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 160 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 121 പേര്, ഇതര സംസ്ഥാനത്ത് നിന്നു വന്ന രണ്ടു പേർ, ഒരു ആരോഗ്യ പ്രവർത്തകൻ എന്നിവര്‍ ഉള്‍പ്പെടും. 141 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് സ്വദേശികൾ - 22 പേർ
അമ്പലപ്പാറ സ്വദേശികൾ - 16 പേർ
കോങ്ങാട്, ഓങ്ങല്ലൂർ സ്വദേശികൾ - 14 പേർ വീതം
വണ്ടാഴി സ്വദേശികൾ - 13 പേർ
ഷൊർണൂർ സ്വദേശികൾ - 11 പേർ വീതം
ഒറ്റപ്പാലം, മുതുതല സ്വദേശികൾ - 10 പേർ വീതം
പെരുവെമ്പ് സ്വദേശികൾ - 9 പേർ
കൊപ്പം, അലനല്ലൂർ, ചെർപ്പുളശ്ശേരി സ്വദേശികൾ - 8 പേർ വീതം
എലപ്പുള്ളി, പുതുശ്ശേരി സ്വദേശികൾ - 7 പേർ വീതം
തൃത്താല, അഗളി സ്വദേശികൾ - 6 പേർ വീതം
പട്ടാമ്പി, പല്ലശ്ശന, പട്ടിത്തറ, ലക്കിടി-പേരൂർ സ്വദേശികൾ - 5 പേർ വീതം
എലവഞ്ചേരി, ചിറ്റൂർ-തത്തമംഗലം, മണ്ണാർക്കാട് സ്വദേശികൾ - 4 പേർ വീതം
കടമ്പഴിപ്പുറം, കൊഴിഞ്ഞാമ്പാറ, ശ്രീകൃഷ്ണപുരം, പുതുക്കോട്, ചളവറ, ആലത്തൂർ, അകത്തെത്തറ സ്വദേശികൾ - 3 പേർ വീതം
തൃക്കടീരി, അനങ്ങനടി, ആനക്കര, കരിമ്പ, തച്ചനാട്ടുകര, വിളയൂർ, വല്ലപ്പുഴ, അയിലൂർ, ഷോളയൂർ, മുണ്ടൂർ, തരൂർ, നെന്മാറ, തിരുമിറ്റക്കോട്, കൊടുവായൂർ, വടകരപ്പതി, പിരായിരി, വാണിയംകുളം, പൂക്കോട്ടുകാവ്, കോട്ടോപ്പാടം സ്വദേശികൾ - 2 പേർ വീതം
കൊടുമ്പ്, കുലുക്കല്ലൂർ, പരുതൂർ, വെള്ളിനേഴി, കിഴക്കഞ്ചേരി, കൊല്ലങ്കോട്, കണ്ണമ്പ്ര, കുഴൽമന്ദം, കുത്തനൂർ, പൊൽപ്പുള്ളി, കേരളശ്ശേരി, കാവശ്ശേരി, തേങ്കുറിശ്ശി, പുതുനഗരം, കാരാകുറുശ്ശി, കാഞ്ഞിരപ്പുഴ, പറളി, നല്ലേപ്പിള്ളി, കപ്പൂർ, നെല്ലായ, എരുമയൂർ, കണ്ണാടി, പെരിങ്ങോട്ടുകുറിശ്ശി, മണ്ണൂർ സ്വദേശികൾ - ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4477 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, വയനാട് ജില്ലകളിലും, രണ്ടുപേർ വീതം കോട്ടയം, ഇടുക്കി ജില്ലകളിലും മൂന്ന് പേര് വീതം ആലപ്പുഴ, കാസർകോട്, 5 പേർ തിരുവനന്തപുരം, 17 പേര് കോഴിക്കോട്, 34 പേർ തൃശ്ശൂര്‍, 45 പേർ എറണാകുളം ജില്ലകളിലും, 128 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
- Log in to post comments