Post Category
ഇന്ന് വാക്സിന് സ്വീകരിച്ചത് 827 പേർ ഇതുവരെ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് ആകെ 3762 പേർ
ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി ഇന്ന്(ജനുവരി 22) കോവിഡ് വാക്സിന് ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് 827 ആരോഗ്യ പ്രവർത്തകര്‍. രജിസ്റ്റർ ചെയ്തവരിൽ 900 പേർക്കാണ് ഇന്ന് കുത്തിവെപ്പ് നിശ്ചയിച്ചിരുന്നത്. വാക്സിൻ എടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്തതകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ ആകെ എണ്ണം 3762 ആയി. നാളെ മുതൽ 14 വാക്സിനേഷൻ കേന്ദ്രങ്ങൾ വഴി ദിനംപ്രതി 1400 പേർക്ക് വാക്സിൻ നൽകുന്നതാണ്.
date
- Log in to post comments