മസ്റ്ററിങ് നടത്തണം
കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ പെന്‍ഷന്‍കാരില്‍ ഇതുവരെ മസ്റ്ററിങ് നടത്താത്ത കാരണത്താല്‍ പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക് ഫെബ്രുവരി 10 വരെ മസ്റ്ററിങ് നടത്താം. ആധാര്‍ കാര്‍ഡും പെന്‍ഷന്‍ രേഖകളുമായി അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ട് ഹാജരായി മസ്റ്ററിങ് നടത്തണം. ശാരീരിക ബുദ്ധിമുട്ടുള്ളവര്‍, കിടപ്പു രോഗികള്‍ എന്നിവര്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കിയാല്‍ അവരുടെ വീടുകളിലെത്തി മസ്റ്ററിങ് നടത്തുന്നതിനുള്ള സൗകര്യം ലഭിക്കും. ഏതെങ്കിലും കാരണത്താല്‍ മസ്റ്ററിങ് പരാജയപ്പെടുന്ന സന്ദര്‍ഭത്തില്‍ അക്ഷയകേന്ദ്രത്തില്‍ നിന്നുള്ള മസ്റ്റര്‍ ഫെയില്‍ സര്‍ട്ടിഫിക്കറ്റും ലൈഫ് സര്‍ട്ടിഫിക്കറ്റും സഹിതം ബോര്‍ഡിന്റെ ബന്ധപ്പെട്ട ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ മുടങ്ങിപ്പോയ പെന്‍ഷന്‍ പുന:സ്ഥാപിച്ചു കിട്ടുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഇതുവരെ മസ്റ്ററിങറ് പൂര്‍ത്തിയാക്കാത്ത തൊഴിലാളി/കുടുംബ/ സാന്ത്വന പെന്‍ഷന് അര്‍ഹതയുള്ള ഗുണഭോക്താക്കള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ഫെബ്രുവരി 10വരെ മസറ്ററിങ് നടത്താമെന്ന് വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
- Log in to post comments