Skip to main content

ഓപ്പണ്‍ സര്‍വകലാശാല:  തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കായി ഡിപ്ലോമ കോഴ്സ് ഒരുക്കും

 

സംസ്ഥാനത്തെ ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല പ്രവര്‍ത്തനം ആരംഭിക്കുന്ന മുറക്ക് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കായി ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ കോഴ്സ് ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞു. തിരൂര്‍ നൂര്‍ലേക്കില്‍ നടന്ന തവനൂര്‍ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധി കോണ്‍ക്ലേവ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
തദ്ദേശഭരണവും അധികാര വികേന്ദ്രീകരണവും എന്നതായിരിക്കും കോഴ്സിന്റെ പേര്. ഓണ്‍ലൈന്‍ പഠനവും പരീക്ഷയും, ഇന്റേണ്‍ഷിപ്പും എല്ലാം ഈ കോഴ്സിനും ബാധകമായിരിക്കും. ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി തങ്ങളുടെ വാര്‍ഡിനെ സംബന്ധിക്കുന്ന വികസനരേഖയും സമര്‍പ്പിക്കണം. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും മാര്‍ക്ക് നല്‍കുക. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ക്രെഡിറ്റും നല്‍കും. കോഴ്സിലൂടെ ലഭിക്കുന്ന 16 ഗ്രേഡ് തുടര്‍ പഠനത്തിനായി പോകുന്നവര്‍ക്ക് ഉപകരിക്കാവുന്ന രൂപത്തിലായിരിക്കും. കോഴ്സില്‍ ചേരുന്നതിനായി ജനപ്രതിനിധിയായിരിക്കണം എന്നത് മാത്രമായിരിക്കും മാനദണ്ഡമെന്നും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികളും കോഴ്സില്‍ ചേരണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

date