Skip to main content

കാലടി -അംബേദ്ക്കര്‍ കോളനി റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു

കാലടി ഗ്രാമപഞ്ചായത്തിലെ കാലടി - അംബേദ്ക്കര്‍ കോളനി റോഡ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണന്‍ അധ്യക്ഷനായി. 127 മീറ്റര്‍ നീളമുള്ള റോഡ് ഏകദേശം ഒരു മാസം കൊണ്ടാണ് പണി പൂര്‍ത്തീകരിച്ചത്. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരുന്നത്. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അസ്ലം മറ്റ് ജനപ്രതിനിധികള്‍ നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.

date