Skip to main content

ദേശീയ സമ്മതിദായക ദിനം: മുച്ചക്ര വാഹന റാലിയും സൗഹൃദ ക്രിക്കറ്റ് മത്സരവും സംഘടിപ്പിച്ചു

ദേശീയ സമ്മതിദായകദിനത്തിന്റെ പ്രചാരണാര്‍ഥം kzo¸nsâ(knÌamänIv thmt«gv--kv FUpt¡j³ B³Uv Ce{Π]mÀ«nknt¸j³ t{]m{Kmw) ആഭിമുഖ്യത്തില്‍ ജില്ലയില്‍ ഭിന്നശേഷിക്കാരുടെ മുച്ചക്ര വാഹന റാലിയും സൗഹൃദ ക്രിക്കറ്റ് മത്സരവും സംഘടിപ്പിച്ചു. കലക്ടറേറ്റില്‍ നിന്ന് ആരംഭിച്ച റാലി  ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഫ്ളാഗ് ഓഫ് ചെയ്തു. എം.എസ്.പി എല്‍.പി സ്‌കൂള്‍ ഗ്രൗണ്ട് വരെ നടത്തിയ റാലിയില്‍ മുപ്പതിലധികം ഭിന്നശേഷിക്കാര്‍ പങ്കെടുത്തു.
 

പരിപാടിയോടനുബന്ധിച്ച് കലക്ടറേറ്റും ടീമും ബെല്‍ (ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ) എഞ്ചീനീയര്‍മാരും തമ്മില്‍ എം.എസ്.പി സ്‌കൂള്‍ ഗ്രൗണ്ടില്‍  10-10 ഓവറില്‍ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നു. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുവാനും നൂറ് ശതമാനം ആളുകളും വോട്ട് രേഖപ്പെടുത്തുവാനും വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടാണ് ഭിന്നശേഷിക്കാരുടെ മുച്ചക്ര വാഹന റാലിയും ജീവനക്കാരുടെ സൗഹൃദ ക്രിക്കറ്റ് മത്സരവും ഇലക്ഷന്‍ വിഭാഗം സംഘടിപ്പിച്ചത്. പരിപാടിയില്‍ ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍ വിഭാഗം) ടി. ആര്‍ അഹമ്മദ് കബീര്‍, സാമൂഹ്യനീതി ഓഫീസര്‍ കെ. കൃഷ്ണമൂര്‍ത്തി, ഉദ്യോഗസ്ഥര്‍, വീല്‍ചെയര്‍ അസോസിയേഷന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date