Skip to main content

മസ്റ്ററിംഗ് നടത്തണം

 

 

 

കേരള കയര്‍ തൊഴിലാളി ക്ഷേമനിധി  ബോര്‍ഡിലെ പെന്‍ഷന്‍കാരില്‍   മസ്റ്ററിംഗ് നടത്താത്തതിനാല്‍ പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക് ജനുവരി 21 മുതല്‍ ഫെബ്രുവരി 10 വരെ മസ്റ്ററിംഗ് നടത്തുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി.  പ്രസ്തുത വിഭാഗത്തിലുളള പെന്‍ഷന്‍കാര്‍ ആധാര്‍ കാര്‍ഡും പെന്‍ഷന്‍ രേഖകളുമായി  അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ട് ഹാജരായി  മസ്റ്ററിംഗ് നടത്തണം.  ശാരീരിക ബുദ്ധിമുട്ടുള്ളവരും കിടപ്പു രോഗികളും  ബന്ധപ്പെട്ട  തദ്ദേശ സ്വയംഭരണ  സ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കിയാല്‍  വീടുകളിലെത്തി മസ്റ്ററിംഗ് നടത്തുന്നതിനുള്ള സൗകര്യം ലഭിക്കും.  ഏതെങ്കിലും കാരണത്താല്‍ മസ്റ്ററിംഗ് പരാജയപ്പെടുകയാണെങ്കില്‍ അക്ഷയകേന്ദ്രത്തില്‍ നിന്നുള്ള മസ്റ്റര്‍ ഫെയില്‍ സര്‍ട്ടിഫിക്കറ്റും, ലൈഫ് സര്‍ട്ടിഫിക്കറ്റും സഹിതം ബോര്‍ഡിന്റെ ബന്ധപ്പെട്ട ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ പെന്‍ഷന്‍ പുന:സ്ഥാപിച്ചു കിട്ടുന്നതാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date