Post Category
പാലുല്‍പ്പന്ന നിര്‍മാണ പരിശീലനം
ബേപ്പൂര്‍, നടുവട്ടത്തുളള കേരളസര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ളവര്‍ക്ക് 10 ദിവസത്തെ പാലുല്‍പ്പന്ന നിര്‍മാണ പരിശീലനം നല്‍കുന്നു. 135 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. ഫെബ്രൂവരി ഒന്നിന് 10 മണി മുതല്‍ ആരംഭിക്കുന്ന പരിശീലനത്തിന് ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് പ്രവേശനം. കോവിഡ് - 19 മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരിശീലനം. പരിശീലനം ആഗ്രഹിക്കുന്നവര്‍ ജനുവരി 29 ന് അഞ്ചിനകം 0495-2414579 എന്ന നമ്പറിലോ dtcdairyclt@gmail.com എന്ന ഇ-മെയില്‍ മുഖാന്തിരമോ പേരും ഫോണ്‍ നമ്പറും നല്‍കണം.
date
- Log in to post comments