Skip to main content

പ്രിന്റിംഗ് ടെക്നോളജി സർട്ടിഫിക്കറ്റ് കോഴ്സ് - സീറ്റൊഴിവ്

 

 

 

കേരള സർക്കാർ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള പി.എസ്.സി അംഗീകരിച്ച സർട്ടിഫിക്കറ്റ് ഇൻ ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സിൽ കോഴിക്കോട് ഉപകേന്ദ്രത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
പട്ടികജാതി/പട്ടികവർഗ്ഗ/ മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും.  ഒ.ബി.സി/എസ്.ഇ.ബി.സി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക്  വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.
സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററിലാണ് കോഴ്സുകൾ നടത്തുന്നത്. കോഴ്സിന് ചേരാനാഗ്രഹിക്കുന്നവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി ഒന്ന്്, രണ്ട്  തീയതികളിൽ നേരിട്ട് സി-ആപ്റ്റ് ട്രെയിനിംഗ് ഡിവിഷനിൽ ഹാജരാകണമെന്ന് മാനേജിം് ഡയറക്ടർ അറിയിച്ചു.  വിശദവിവരങ്ങൾക്ക് സി-ആപ്റ്റ്, നെല്ലിക്കോട് സ്‌ക്കൂൾ ബിൽഡിംഗ്, ടി.പി ശങ്കരൻ റോഡ്, ചേവായൂർ (പി.ഒ), കോഴിക്കോട് ഫോൺ 0495 2356591, 0495 2723666 (ഇ മെയിൽ : kozhikode@captkerala.com)

date