പ്രൈവറ്റ് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്ക് ധനസഹായം
് ജില്ലയിലെ ഗവൺമെന്റ്/എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്നവരും വകുപ്പിന്റേയോ സ്ഥാപനത്തിന്റേയോ ഹോസ്റ്റലിൽ പ്രവേശനം ലഭിക്കാത്തതും പ്രൈവറ്റായി ഹോസ്റ്റലുകളിൽ താമസിക്കുന്നതുമായ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയാത്ത പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വകുപ്പിന്റെ സ്ഥാപനങ്ങളിൽ (പി.ഇ.ടി.സി, ഐ.ടി.ഐ) പഠിക്കുന്നവർക്കും അപേക്ഷ സമർപ്പിക്കാം. 2020-21-ൽ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് പ്രസ്തുത പദ്ധതിയുടെ ആനുകൂല്യത്തിന് ഈ സാമ്പത്തിക വർഷം അനുവദിക്കുകയുളളൂ.
വെളള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി, വരുമാനം, നേറ്റിവിറ്റി, ഭിന്നശേഷിവിഭാഗത്തിലുള്ളവർ ആയത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രൈവറ്റ് ഹോസ്റ്റലിൽ താമസിച്ചുവരുന്നുവെന്ന് ഹോസ്റ്റൽ അധികൃതരുടെ സാക്ഷ്യപത്രം, പ്രൈവറ്റ് ഹോസ്റ്റലിൽ ഫീസ് അടച്ചതിന്റെ രസീതി, പഠിക്കുന്ന കോഴ്സ്, വർഷം, കോഴ്സ് ആരംഭിച്ച തീയതി എന്നിവ അടങ്ങിയ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം എന്നീ രേഖകൾ സഹിതം കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
- Log in to post comments