Skip to main content

താത്പര്യപത്രം ക്ഷണിച്ചു

 

 

 

സംസ്ഥാന സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ ചിത്രീകരിക്കുന്ന വീഡിയോ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും താത്പര്യപത്രം ക്ഷണിക്കുന്നു. ഈ മേഖലയില്‍ മുന്‍ പരിചയമുള്ളവരായിരിക്കണം. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, ഗതാഗതം, ശുചിത്വമിഷന്‍, പാര്‍പ്പിടം, കുടിവെളളം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊളളിച്ച് 10 മുതല്‍ 15 മിനിറ്റ് വരെ ദൈര്‍ഘ്യമുളള അഞ്ച് വീഡിയോ ചിത്രങ്ങളാണ് നിര്‍മ്മിക്കേണ്ടത്. പ്രാദേശിക കേബിള്‍ ടി വി, സോഷ്യല്‍ മീഡിയ, മൊബൈല്‍ ഡിസ്പ്ലേ യൂണിറ്റ് എന്നിവ വഴി പ്രദര്‍ശിപ്പിക്കുന്നതിനുളള ശബ്ദ - ദൃശ്യ മികവുണ്ടായിരിക്കണം. സ്‌ക്രീപ്റ്റ് ഉള്‍പ്പെടെയുളള താല്പര്യപത്രം 2021 ജനുവരി 25 ന് വൈകീട്ട് 4 മണിക്ക് മുമ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. കുടുതല്‍ വിവരങ്ങള്‍ 0495 2370225 നമ്പറില്‍ ലഭിക്കും.
 

date