Skip to main content

ക്വട്ടേഷന്‍ നോട്ടീസ്

 

 

 

കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന പ്രചാരണ പരിപാടിയിലേക്ക് ഉപയോഗിക്കുന്നതിന് ശബ്ദ സംവിധാനം ഉള്‍പ്പെടെ മൊബൈല്‍ ഡിസ്പ്ലേ യൂണിറ്റ് സ്വന്തമായുളള സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഈ ഓഫീസില്‍ നിന്ന് നിശ്ചയിക്കുന്ന സ്ഥലത്തും സമയത്തും പ്രദര്‍ശനം ഒരുക്കേണ്ടതാണ്. ഒരു ദിവസത്തേക്ക് ലഭിക്കേണ്ട തുക സൂചിപ്പിക്കുന്ന ക്വട്ടേഷനുകള്‍ ജനുവരി 25 ന് വൈകീട്ട് 4 മണിക്ക് മുമ്പ് ഈ സ്ഥാപനത്തിന് സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ 0495 2370225 എന്ന നമ്പറില്‍ ലഭിക്കും.

date