കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന്
വേങ്ങേരിയിലെ നഗരമൊത്ത വ്യാപാര വിപണന കേന്ദ്രത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന കേരള കാര്‍ഷിക സര്‍വകലാശാലയുടെ കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് (ജനു.25) രാവിലെ 11 മണിക്ക് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. നിലവില്‍ വെള്ളിമാട്കുന്നില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രമാണ് കൂടുതല്‍ സൗകര്യങ്ങളോടെ വേങ്ങേരിയിലേക്ക് മാറ്റിയത്.
കാര്‍ഷിക സര്‍വകലാശാലയുടെ വിവിധ കേന്ദ്രങ്ങളില്‍ ഉത്പാദിപ്പിക്കുന്ന അത്യുത്പാദനശേഷിയുള്ള വിത്തുകള്‍, തൈകള്‍, ജീവാണുവളങ്ങള്‍, ജൈവകീടനിയന്ത്രണ ഉപാധികള്‍, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ എന്നിവ പുതിയ വിജ്ഞാന വിപണന കേന്ദ്രത്തില്‍ ലഭ്യമാക്കും.കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നതിനും കാര്‍ഷിക സാങ്കേതികോപദേശങ്ങള്‍ നല്‍കുന്നതിനായുള്ള സൗകര്യങ്ങള്‍ പുതിയ കേന്ദ്രത്തില്‍ ഏര്‍പ്പെടുത്തുന്നുണ്ട്. സര്‍വകലാശാലയുടെ ജില്ലയിലെ ഒരേ ഒരു സ്ഥാപനമാണ് ഈ കേന്ദ്രം.
വേങ്ങേരി കര്‍ഷക പരിശീലന കേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ എ.പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. മേയര്‍ ഡോ. ബീന ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല ആദ്യവില്‍പന നടത്തും. വാര്‍ഡ് കൗണ്‍സിലര്‍ നിഖില്‍ പി.പി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ശശി പൊന്നാനയും ആശംസകള്‍ അര്‍പ്പിക്കും.
- Log in to post comments