Skip to main content

മുഖ്യമന്ത്രിയുടെ ട്രാൻസ്‌പോർട്ട് മെഡലുകൾ പ്രഖ്യാപിച്ചു

കേരള മോട്ടോർ വെഹിക്കിൾ വകുപ്പിലെ ഉദ്യോഗസ്ഥരുടെ മികച്ച സേവനത്തിന് ഏർപ്പെടുത്തിയ 2020 ലെ മുഖ്യമന്ത്രിയുടെ ട്രാൻസ്‌പോർട്ട് മെഡലുകൾ പ്രഖ്യാപിച്ചു.
മികച്ച റിജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ മെഡലിന് എറണാകുളം ആർ.ടി.ഒ. ബാബു ജോൺ അർഹനായി. മികച്ച മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ മെഡലിന് മാവേലിക്കര സബ് ആർ.ടി. ഓഫീസിലെ സുബി. എസ് അർഹനായി. മികച്ച അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ മെഡലിന് എറണാകുളം  ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷ്ണർ ഓഫീസിലെ നജീബ്. കെ.എം, ഗതാഗത കമ്മീഷ്ണറേറ്റിലെ പ്രവീൺ ബെൻ ജോർജ്, എറണാകുളം ആർ.ടി.ഒ (എൻഫോഴ്‌സ്‌മെന്റ്) സ്മിത ജോസ് എന്നിവർ അർഹരായി.
പി.എൻ.എക്സ്. 420/2021

date