Post Category
കിലെ - സിവിൽ സർവീസ് അക്കാഡമി'യിൽ പ്രിലിമിനറി പരീക്ഷാപരിശീലനം
'കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്‌മെന്റ് - സിവിൽ സർവീസ് അക്കാഡമി'യിൽ സിവിൽ സർവീസ് പ്രിലിമിനറി പരിശീലനത്തിന്റെ ക്രാഷ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
അംഗീകൃത യോഗ്യത ബിരുദം. കേരളത്തിലെ സംഘടിത അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആശ്രിതർക്ക് (മക്കൾ/ഭാര്യ/ഭർത്താവ്/അവിവാഹിതരായസഹോദരൻ/സഹോദരി) അപേക്ഷ സമർപ്പിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറത്തിനും മറ്റ് വിവരങ്ങൾക്കും www.kile.kerala.gov.in സന്ദർശിക്കുക. അപേക്ഷ 30 ന് വൈകിട്ട് അഞ്ചിന് മുമ്പ് kilecivilservice@gmail.com എന്ന ഇ-മെയിൽ വഴി സമർപ്പിക്കണം.
പി.എൻ.എക്സ്. 422/2021
date
- Log in to post comments