താല്പര്യപത്രം ക്ഷണിച്ചു
നിയമസഭാ മ്യൂസിയത്തിൽ എത്തുന്ന സന്ദർശകർക്ക് വില്പന നടത്തുന്നതിനായി 'കേരള നിയമസഭ' എന്ന് ആലേഖനം ചെയ്‌തോ കേരള നിയമസഭാ മന്ദിരത്തിന്റെ ചിത്രം ആലേഖനം ചെയ്‌തോ ആകർഷണീയമാക്കിയ ഗുണമേൻമയുള്ളതും കുറഞ്ഞ വിലയുള്ളതുമായ കീ ചെയിൻ, പേന, ക്ലോത്ത് ബാഗ്, നോട്ട് പാഡ്, പേപ്പർ വെയിറ്റ് എന്നിവ തയ്യാറാക്കി നൽകുന്നതിന് പരിചയ സമ്പന്നരായ സ്ഥാപനമേധാവികളിൽ നിന്ന് താല്പര്യപത്രം ക്ഷണിച്ചു. സ്ഥാപനങ്ങളുടെ വിവരം, മേഖലയിലെ പ്രവൃത്തിപരിചയം, ഓരോ വസ്തുവിന്റെയും വില, പ്രവൃത്തി പൂർത്തിയാക്കുവാൻ ആവശ്യമായ സമയം, ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങൾ എന്നിവ വ്യക്തമാക്കുന്ന താല്പര്യപത്രം 25ന് മുൻപ് സെക്രട്ടറി, കേരള നിയമസഭ, തിരുവനന്തപുരം-695033 (ഇ-മെയിൽ: museum@niyamasabha.nic.in) എന്ന വിലാസത്തിൽ ലഭ്യമാക്കണം. തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങൾ കൂടിക്കാഴ്ചയ്ക്ക് ഹാജരാകുമ്പോൾ വിവിധ മാതൃകകൾ ലഭ്യമാക്കണം.
പി.എൻ.എക്സ്. 425/2021
- Log in to post comments