Post Category
സ്റ്റാര്‍ട്ട്അപ്പ് സംരംഭങ്ങള്‍ തുടങ്ങു: ധനസഹായം ലഭിക്കും
പുത്തന്‍ ആശയങ്ങളുമായി യൂത്ത് ടെക് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ തുടങ്ങാം, ജില്ലാ പഞ്ചായത്ത് ധനസഹായം നല്കാന് തയ്യാര്‍. ഐ ടി ഐ, പോളി, എന്‍ജിനീയറിങ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ തുടങ്ങുന്ന കമ്പനി/ഗ്രൂപ്പ് ല്‍ കുറഞ്ഞത് മൂന്ന് പേര് വേണം. ഉല്‍പ്പാദന സേവന സംരംഭം പദ്ധതി ആയിരിക്കണം. തുകയുടെ 75 ശതമാനമോ പരമാവധി മൂന്നു ലക്ഷം രൂപവരെയോ സബ്സിഡി ലഭിക്കും. അപേക്ഷ ജനുവരി 30 നകം ജില്ലാ പഞ്ചായത്തില്‍ നല്‍കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 9446108519.
(പി.ആര്.കെ നമ്പര്‍.228/2021)
date
- Log in to post comments