Skip to main content

ഇന്‍സ്ട്രക്ടര്‍ നിയമനം

 

നിലമ്പൂര്‍ ഗവ. ഐ.ടി.ഐയില്‍ എംപ്ലോയ്ബിലിറ്റി സ്‌കില്‍സ് വിഷയത്തില്‍ ഒരു ഇന്‍സ്ട്രക്ടറുടെ താത്ക്കാലിക ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ ജനുവരി 29ന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം നേരിട്ട് ഹാജരാകണം. എംബിഎ/ബിബിഎയും രണ്ടു വര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫയര്‍, എക്കണോമിക്‌സ് എന്നിവയില്‍ ഏതെങ്കിലും ബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിജിഇറ്റിയില്‍ നിന്നും എംപ്ലോയബിലിറ്റി സ്‌കില്ലില്‍ പരിശീലനം ലഭിച്ചിട്ടുള്ള രണ്ടു വര്‍ഷ പരിചയമുള്ള ബിരുദമോ ഡിപ്ലോമയുമാണ് യോഗ്യത.ഫോണ്‍: 04931 222932.

date