Skip to main content

മടിത്തട്ട്' വയോജനപരിപാലനകേന്ദ്രത്തില്‍ ടെലി മെഡിസിന്‍ 26-ന് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 

 

 

'യു.എല്‍. കെയര്‍ മടിത്തട്ടി'ല്‍ വയോജനങ്ങള്‍ക്ക് ഇനി അതിവിദഗ്ദ്ധവൈദ്യസേവനവും. വിവിധ സ്പെഷ്യാലിറ്റികളിലെ അതിവിദഗ്ദ്ധഡോക്റ്റര്‍മാരുടെ ഓണ്‍ലൈന്‍ ചികിത്സാസൗകര്യമൊരുക്കി ടെലിമെഡിസിന്‍ പദ്ധതിക്ക് റിപ്പബ്ലിക് ദിനത്തില്‍ തുടക്കമാകും. ആരോഗ്യ, സാമൂഹികനീതി മന്ത്രി കെ.കെ. ശൈലജ ഉച്ചയ്ക്കു രണ്ടിന്  ഉദ്ഘാടനം ചെയ്യും.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയുടെ സാമൂഹികഷേമവിഭാഗമായ യു.എല്‍. ഫൗണ്ടേഷനുകീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന സമഗ്ര വയോജനപരിപാലനകേന്ദ്രമാണ് യു.എല്‍. കെയര്‍ മടിത്തട്ട്. വിദഗ്ദ്ധചികിത്സ വേണ്ട വയോജനങ്ങള്‍ക്ക് കോവിഡിന്റെ സാഹചര്യത്തില്‍ ആശുപത്രികള്‍ സുരക്ഷിതമല്ല എന്നതു പരിഗണിച്ചാണ് ഇവിടെ ടെലിമെഡിസിന്‍ പദ്ധതി നടപ്പാക്കുന്നത്. കോവിഡിനുശേഷവും ഇതു തുടരും.

ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, ഓങ്കോളജി, എന്‍ഡോക്രിനോളജി, യൂറോളജി, ന്യൂറോളജി, ഗ്യാസ്റ്റ്രോഎന്ററോളജി, നെഫ്രോളജി, ഡെര്‍മറ്റോളജി, വാസ്‌കുലാര്‍ സര്‍ജറി, ഡയബറ്റോളജി, ഗൈനക്കോളജി, ആന്‍ഡ്രോളജി, ഹെപറ്റോളജി, പീഡിയാട്രി, ജെറിയാട്രിക് സൈക്യാര്‍ട്രി എന്നീ വിഭാഗങ്ങളിലെ സ്പെഷ്യലിസ്റ്റുകളുടെ സേവനമാണ് ലഭ്യമാക്കുന്നത്.
   സി. കെ. നാണു എം.എല്‍.എ. അധ്യക്ഷനാകുന്ന ഉദ്ഘാടനച്ചടങ്ങില്‍ മടിത്തട്ടിന്റെ വെബ്‌സൈറ്റ് വടകര ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് ശശികല ദിനേശനും മൊബൈല്‍ ആപ്പ് ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്തും ഉദ്ഘാടനം ചെയ്യും.

 
 

date