Skip to main content

മഞ്ഞപ്പിത്തത്തിന് മെഡിക്കൽ കോളേജിലും  കോട്ടയം ജനറൽ ആശുപത്രിയിലും സൗജന്യ ചികിത്സ

 

ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടിയുടെ ഭാഗമായി മെഡിക്കൽ കോളേജിലും കോട്ടയം ജനറൽ ആശുപത്രിയിലും സൗജന്യ ക്ലിനിക്ക് ജനുവരി 27ന് പ്രവര്‍ത്തനമാരംഭിക്കും.  മഞ്ഞപ്പിത്ത രോഗങ്ങളായ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ സ്ഥിരീകരിച്ചാൽ 0481 - 2304110, 2597367 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു.

ഹെപ്പറ്റൈറ്റിസ് സി ബാധിച്ചതായി കണ്ടെത്തിയാല്‍ ഫലപ്രദമായ ചികിത്സയിലൂടെ പൂർണമായും ഭേദപ്പെടുത്താൻ സാധിക്കും. ഹെപ്പറ്റൈറ്റിസ് എ, ബി, ഇ എന്നിവ നേരത്തെ സ്ഥീരകിരിച്ചാല്‍ കരളിനെ ബാധിച്ച് ഗുരുതരാവസ്ഥയിലാകുന്ന സാഹചര്യം ഒഴിവാക്കാനാകും. 

ഗര്‍ഭിണികളില്‍ ഹെപ്പറ്റൈറ്റിസ് ബി, സി പരിശോധന സൗജന്യമായി നടത്തുവാന്‍ എല്ലാ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും പ്രസവ സൗകര്യമുള്ള ആശുപത്രികളിലും ടെസ്റ്റ് കിറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

date