Skip to main content

കിടങ്ങൂർ എന്‍ജിനീയറിംഗ് കോളേജിലെ  സോളാർ പ്ലാൻ്റിൻ്റെ ഉദ്ഘാടനം 30ന് 

 

കിടങ്ങൂർ എഞ്ചിനീയറിംഗ് കോളേജിൽ നിർമ്മിച്ച 186 കിലോവാട്ട് സൗരോർജ്ജ പ്ലാൻ്റിൻ്റെ ഉദ്ഘാടനം വൈദ്യുതിവകുപ്പ് മന്ത്രി എം.എം മണി ജനുവരി 30ന്  നിർവഹിക്കും.  

രാവിലെ 10ന് കോളേജ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യ പ്രഭാഷണം നടത്തും.സൗര പദ്ധതിയുടെ സ്റ്റേറ്റ് നോഡൽ ഓഫീസർ എ. നസറുദീൻ റിപ്പോർട്ട്  അവതരിപ്പിക്കും.

കെ.എസ്.ഇ.ബി ഡയറക്ടർ ഡോ.വി.ശിവദാസൻ, ജില്ലാ കളക്ടർ എം. അഞ്ജന, കെ.എസ്.ഇ.ബി ചീഫ് എഞ്ചിനീയർ എസ്. രാജ് കുമാർ, കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബോബി മാത്യു, ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ, കോളേജ് പ്രിൻസിപ്പൽ ഡോ.കെ.ജി വിശ്വനാഥൻ,മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുക്കും.

date