Skip to main content

ഓപ്ഷന്‍ മാറ്റത്തിന് അപേക്ഷിക്കാം

സ്‌കോള്‍-കേരള മുഖേന 2020-22 ബാച്ചില്‍ ഹയര്‍ സെക്കന്‍ഡറി ഓപ്പണ്‍ റെഗുലര്‍ കോഴ്‌സിന് രജിസ്റ്റര്‍ ചെയ്ത് ജനുവരി 23 വരെ നിര്‍ദ്ദിഷ്ട രേഖകള്‍ സമര്‍പ്പിച്ച ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് പഠനകേന്ദ്രം അനുവദിച്ചു. തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കുന്നതിന് മുമ്പ് സബ്ജക്ട് കോമ്പിനേഷന്‍, ഉപഭാഷ എന്നിവയില്‍ മാറ്റം ആവശ്യമുള്ളവര്‍ ജനുവരി 30 നകം scolekerala@gmail.com  എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷ നല്‍കാം. അപേക്ഷയില്‍ മാറ്റം വരുത്തേണ്ടതിന്റെ വിശദാംശങ്ങള്‍, അപേക്ഷയുടെ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയിരിക്കണം. വിശദ വിവരങ്ങള്‍ 0474-2798982 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.264/2021)

 

date