ഹോസ്റ്റല്‍ ഫീസാനുകൂല്യത്തിന് അപേക്ഷിക്കാം
പട്ടികജാതി വിഭാഗം വിദ്യാര്‍ഥികളില്‍ നിന്ന് 2020- 21 അധ്യയന വര്‍ഷം പ്രൈവറ്റ് അക്കോമഡേഷന്‍ പദ്ധതിയില്‍ ഹോസ്റ്റല്‍ ഫീസാനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പോസ്റ്റ്‌മെട്രിക് വിദ്യാഭ്യാസനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ളവരോ സര്‍ക്കാരിന്റെയോ/ സര്‍ക്കാര്‍ അംഗീകൃത ഹോസ്റ്റലിലോ വകുപ്പിന്റെയോ സ്ഥാപനത്തിന്റെയോ ഹോസ്റ്റലില്‍ പ്രവേശനം ലഭിക്കാത്തതും പ്രൈവറ്റായി ഹോസ്റ്റലില്‍ താമസിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 4500 രൂപയില്‍ കൂടുതലാവാത്ത വിധം 10 മാസത്തേക്കാണ് ഹോസ്റ്റല്‍ ഫീസാനുകൂല്യം. കുടുംബവാര്‍ഷിക വരുമാനം 2.50 ലക്ഷം രൂപയില്‍ കവിയരുത്. വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോഴ്‌സുകള്‍ ഇവര്‍ താമസസ്ഥലത്തില്ലായെന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, ജാതി, വരുമാനം, നേറ്റിവിറ്റി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, അംഗപരിമിതരാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രൈവറ്റ് ഹോസ്റ്റലില്‍ താമസിച്ചുവരുന്നുവെന്ന് ഹോസ്റ്റല്‍ അധികൃതരുടെ സാക്ഷ്യപത്രം, പ്രൈവറ്റ് ഹോസ്റ്റലില്‍ ഫീസ് അടച്ചതിന്റെ രസീത് എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.
- Log in to post comments