പൊന്നാട് -വാഴക്കാട് റോഡ് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു
കൊണ്ടോട്ടിയിൽ നവീകരിച്ച പൊന്നാട്- വാഴക്കാട് റോഡ് പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.2017-2018 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തിയാണ് റോഡ് ബി.എം.ആൻഡ്.ബി.സി ചെയ്തിട്ടുള്ളത്. മൂന്നു കോടി രൂപ ചെലവിലാണ് പൊന്നാട് വഴക്കാട് റോഡ് നവീകരിച്ചത്.ചീക്കോട് വാഴക്കാട് പഞ്ചായത്തുകള്‍ തമ്മില്‍ ബന്ധപ്പിക്കുന്ന 3.3 കിലോമീറ്ററാണ് ദൂരമാണ് റോഡിനുള്ളത്. റോഡിന് മാര്‍ക്കിങ് നടത്തി സിഗ് നല്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ചടങ്ങിൽ ടി.വി ഇബ്രാഹിം എം.എൽ. എ അധ്യക്ഷനായി. റോഡിന്റെ ശിലാഅനാച്ഛാദനവും എം. എൽ.എ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ റുഖിയ്യ ശംസുദ്ധീൻ, ഷജിനി ഉണ്ണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മലയിൽ അബ്ദുറഹിമാൻ, എളങ്കയിൽ മുംതാസ്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഷരീഫ ടീച്ചർ, സുഭദ്ര ശിവദാസൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ഗഫൂർ ഹാജി, എ.കെ അബ്ദുറഹിമാൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ കെ.പി സഈദ്, ഇ.പി വസന്തകുമാരി, ചീക്കോട് ഗ്രാമപഞ്ചായത്ത് അംഗം ജീന സിദ്ധീഖ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments