Post Category
ജലജീവൻ മിഷൻ: വളണ്ടിയർമാരെ നിയമിക്കുന്നു
ജലജീവൻ മിഷൻ: വളണ്ടിയർമാരെ നിയമിക്കുന്നു
ജലജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി താൽക്കാലിക അടിസ്ഥാനത്തിൽ വളണ്ടിയർമാരെ നിയമിക്കുന്നു. കേരള വാട്ടർ അതോറിറ്റി പിഎച്ച് ഡിവിഷൻ ഇരിഞ്ഞാലക്കുടയുടെ കീഴിൽ തൃശൂർ ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ജില്ലയിലെ സെക്ഷൻ ഓഫീസുകളിലൂടെ നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ ഫീൽഡ് പ്രവർത്തനങ്ങൾക്ക് ദിവസവേതനാടിസ്ഥാനത്തിൽ വളണ്ടിയർമാരെ നിയമിക്കുന്നു. 179 ദിവസത്തേക്ക് 631 രൂപ ദിവസ വേതനത്തിലാണ് നിയമനം. സിവിൽ എഞ്ചിനീയറിംഗിലുള്ള ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനവും ജലവിതരണ രംഗത്തെ പ്രവർത്തി പരിചയവും അഭികാമ്യം. യോഗ്യരായ ഉദ്യോഗാർഥികൾ ജനുവരി 29ന് ഉച്ചക്ക് 12.30 മുതൽ 4 മണി വരെ നടത്തുന്ന കൂടിക്കാഴ്ചയിൽ യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം ഇരിങ്ങാലക്കുട പിഎസ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ ഹാജരാകണം
date
- Log in to post comments