വിവിധ പദ്ധതികളുടെ ഭൂമി ഏറ്റെടുക്കൽ: ലാന്റ് അക്യുസിഷൻ അവലോകന യോഗം ചേർന്നു
വിവിധ പദ്ധതികളുടെ ഭൂമി ഏറ്റെടുക്കൽ: ലാന്റ് അക്യുസിഷൻ
അവലോകന യോഗം ചേർന്നു
ജില്ലയിൽ വിവിധ പദ്ധതികളുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പുരോഗതി വിലയിരുത്തുന്നതിന് ജില്ലാ കലക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ ലാന്റ് അക്യുസിഷൻ അവലോകനയോഗം ചേർന്നു. യോഗത്തിൽ മുപ്പത്തിഒമ്പതോളം പദ്ധതികളുടെ പുരോഗതികൾ വിലയിരുത്തി.
ചിറങ്ങര ഓവർബ്രിഡ്ജ് ആറ് മാസത്തിനുള്ളിൽ പൂർത്തീകരിക്കുന്നതിനു വേണ്ട നടപടികൾ കൈകൊള്ളാൻ കലക്ടർ നിർദേശം നൽകി. പദ്ധതികളെല്ലാം വിവിധ ഘട്ടങ്ങളിലാണ്. ഭരണാനുമതി ലഭിക്കാത്ത വിവിധ പദ്ധതികൾക്ക് അനുമതി ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ അതാത് ഡയറക്ടർമാർക്കും നിർദേശം നൽകി.
പുത്തൂർ സൂവോളജിക്കൽ പാർക്ക്, കില വികസനം, വല്ലച്ചിറ - ആറാട്ടുപുഴ കുടിവെള്ള പദ്ധതി, മുസിരിസ്, ഏനാമാവ് ജംഗ്ഷൻ വികസനം തുടങ്ങിയ പദ്ധതികളെല്ലാം യോഗത്തിൽ പ്രതിപാദിച്ചു. കലക്ട്രേറ്റ് വിഡിയോ കോൺഫറൻസ് ഹാളിൽ നടന്ന വീഡിയോ കോൺഫറൻസിൽ വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ പങ്കെടുത്തു.
- Log in to post comments