സ്വാശ്രയ പദ്ധതിക്ക് അപേക്ഷിക്കാം
തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികളെ സംരക്ഷിക്കേണ്ടി വരുന്ന മാതാവിന്/രക്ഷാകർത്താവിന് സ്വയംതൊഴിൽ ചെയ്യുന്നതിന് സാമൂഹ്യനീതി വകുപ്പ് മുഖേന സ്‌കോളർഷിപ്പ് അനുവദിക്കുന്ന സ്വാശ്രയ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷക ബി.പി .എൽ. കുടുംബാംഗമായിരിക്കണം. മാനസിക ശാരീരിക വെല്ലുവിളി 70 ശതമാനമോ അതിൽ കൂടുതലോ ആയിരിക്കണം. വിധവകൾ/ഭർത്താവ് ഉപേക്ഷിച്ചുപോയ സ്ത്രീകൾ/നിയമപരമായി വിവാഹമോചനം നേടിയ സ്ത്രീകൾ/ഭർത്താവ് ജീവിച്ചിരുന്നിട്ടും വിവാഹബന്ധം വേർപെടുത്താതെ ഭർത്താവിൽ നിന്നും സഹായം ലഭ്യമാവാത്ത സ്ത്രീകൾ/ അവിവാഹിതരായ അമ്മമാർ എന്നിവർക്കും അപേക്ഷിക്കാം. മാതാപിതാക്കൾ ഇല്ലാത്ത 70 ശതമാനമോമോ അതിൽ കൂടുതലോ ശാരീരിക / മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ സംരക്ഷിക്കുന്ന 4-ാമത് മാനദണ്ഡത്തിൽ പരാമർശിച്ചിട്ടുള്ള വിഭാഗത്തിൽ പെട്ട അടുത്ത ബന്ധുക്കളായ സ്ത്രീകൾക്കും അപേക്ഷിക്കാം. മിനിമം അഞ്ചു വർഷമെങ്കിലും പദ്ധതി തുടരണം.
അപേക്ഷ ഫോറം സാമൂഹ്യനീതി വകുപ്പിന്റെ www.swdkerala.gov.in ൽ ലഭ്യമാണ്. അപേക്ഷകൾ അതത് ജില്ല സാമൂഹ്യനീതി ഓഫീസിൽ സമർപ്പിക്കണം. അവസാന തീയതി ഫെബ്രുവരി അഞ്ച്. മേൽവിലാസം - ജില്ല സാമൂഹ്യനീതി ഓഫീസർ, ജില്ല സാമൂഹ്യനീതി ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്. ഫോൺ- 0495 2371911.
- Log in to post comments