Skip to main content

ജില്ലാ പഞ്ചായത്ത് ഇനി ഹരിത ഓഫീസ്

സര്‍ക്കാര്‍ നിശ്ചയിച്ച ഗ്രീന്‍ പ്രൊട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയ ജില്ലാ പഞ്ചായത്ത്  ഓഫിസ് ഇനിമുതല്‍ ഹരിത ഓഫീസ്. ഗ്രീന്‍ ഓഫീസ് സര്‍ട്ടിഫിക്കേഷന്റെ ഭാഗമായിട്ടുള്ള സാക്ഷ്യപത്രം സബ് കളക്ടര്‍ എം.എസ്. മാധവിക്കുട്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാറിന് കൈമാറി. കൂടുതല്‍ സര്‍ക്കാര്‍ ഓഫീസുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഹരിത ഓഫീസുകളാക്കി മാറ്റുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ചടങ്ങില്‍ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എ .ഷൈലജാബീഗം, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റ് ചെയര്‍മാന്‍മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡി.ഹുമയൂണ്‍, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ഷീബാ പ്യാരേലാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

date