Skip to main content

ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം വികസന അതോറിറ്റിയിൽ ഒഴിവുള്ള അസിസ്റ്റന്റ് ഗ്രേഡ്-1 (26500-56700), അസിസ്റ്റന്റ് ഗ്രേഡ്-2 (22200-48000) തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓരോ ഒഴിവാണുള്ളത്. സമാന തസ്തികകളിൽ സേവനമനുഷ്ഠിക്കുന്നവർ ബയോഡാറ്റയും മാതൃസ്ഥാപനത്തിന്റെ എൻ.ഒ.സിയും സഹിതം കെ.എസ്.ആർ പാർട്ട് (1) റൂൾ നമ്പർ 144 പ്രകാരം നിശ്ചിത ഫോറത്തിലുള്ള അപേക്ഷകൾ ഫെബ്രുവരി 10 വൈകിട്ട് അഞ്ചിന് മുമ്പ് സെക്രട്ടറി, തിരുവനന്തപുരം വികസന അതോറിറ്റി, ജയമൻഷൻ, വഴുതക്കാട്, ശാസ്തമംഗലം പി.ഒ., പിൻ-695 010. ഫോൺ: 0471-2722748, 2722238. ഇ-മെയിൽ:tridasecretary@gmail.com.
പി.എൻ.എക്സ്. 459/2021

date