Skip to main content

ചേലക്കരയിലെ റോഡു നവീകരണത്തിന് 1.8 കോടി രൂപ

ചേലക്കരയിലെ റോഡു നവീകരണത്തിന് 1.8 കോടി രൂപ

പ്രളയത്തിൽ തകർന്ന ചേലക്കര ബ്ലോക്ക് പഞ്ചായത്തിലെ റോഡുകൾ പുതുക്കി പണിയാൻ തുക അനുവദിച്ചു.
കാലവര്‍ഷത്തിൽ  തകര്‍ന്ന  റോഡുകൾ പുനർ നിർമിക്കാൻ  1.8 കോടി രൂപ യാണ് അനുവദിച്ചത്. സർക്കാരിന്റെ  ദുരന്തനിവാരണ വകുപ്പാണ്  ചേലക്കര നിയോജക മണ്ഡലത്തിലെ 18 റോഡുകളുടെ  അറ്റകുറ്റപ്പണികൾക്ക്  തുക അനുവദിച്ചത്.

വടക്കാഞ്ചേരി - പഴയന്നുര്‍  ബ്ലോക്ക് പഞ്ചായത്ത്  പരിധിയിൽപെട്ട റോഡുകള്‍  അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ്  എന്‍ജിനീയര്‍മാര്‍ മുഖേന  എസ്റ്റിമേറ്റ്  തയാറാക്കി  ജില്ലാ കലക്ടറുടെ അനുമതി തേടി  പ്രവൃത്തി ആരംഭിക്കും.
തിരുവില്വാമല ഗ്രാമ പഞ്ചായത്തിലെ ആനപ്പാറ - മിച്ചഭൂമി റോഡ്, എരവത്തൊടി-അയ്യപ്പന്‍കാവ്  റോഡ്, പഴയന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ  മാപ്പിളകുളമ്പ്-മുത്തലാംകോട് റോഡ്‌, നിരപ്പുകണ്ടം - ജേക്കബ്ചേട്ട൯ റോഡ്, കൊണ്ടാഴി ഗ്രാമ പഞ്ചായത്തിലെ നീലക്കുളം റോഡ്‌, നവോദയ- ഉള്ളാട്ടുകുളം  റോഡ്‌,  ചേലക്കര ഗ്രാമ പഞ്ചായത്തിലെ പാലഞ്ചരി റോഡ്, പണ്ടാരത്ത് കുളമ്പ്- പ്ലാന്റേഷ൯ റോഡ്,   പാഞ്ഞാള്‍ ഗ്രാമ പഞ്ചായത്തിലെ  തലച്ചിറ കുളമ്പ് റോഡ്, മാവി൯ ചുവട്-കോര൯തൊടി കോളനി റോഡ്, വള്ളത്തോള്‍ നഗര്‍ ഗ്രാമ പഞ്ചായത്തിലെ  പള്ളിക്കല്‍ എം.എല്‍.എ റോഡ്, പത്മാലയം കോംപൗണ്ട് റോഡ്, മുള്ളൂര്‍ക്കര  ഗ്രാമ പഞ്ചായത്തിലെ   എ.കെ.ജി കോ൪ണ൪- നസ്രത്ത് റോഡ്, വണ്ടിപറമ്പ്- മണ്ടലംകുന്ന് റോഡ്, വരവൂ൪ ഗ്രാമ പഞ്ചായത്തിലെ   നെട്ടുകണ്ണി കോളനി  റോഡ്‌, രാമ൯ച്ചിറ - കൊറ്റുപുറം റോഡ്,
എന്നിവയാണ് അറ്റകുറ്റ പണികൾ നടത്താൻ തിരഞ്ഞെടുത്ത റോഡുകൾ.

10 ലക്ഷം വീതമാണ് ഓരോ റോഡിനും വകയിരുത്തിയിരിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന്  യു ആർ പ്രദീപ് എം എൽ എ പറഞ്ഞു.

date