Post Category
ഡി സി ഡി ആർ സി കെട്ടിട നിർമാണവും മീഡിയേഷൻ സെൻ്ററിൻ്റെ ശിലാസ്ഥാപനവും ഇന്ന്
ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ കെട്ടിടത്തിൻ്റെ നിർമാണോദ്ഘാടനവും മീഡിയേഷൻ സെൻ്ററിൻ്റെ ശിലാസ്ഥാപനവും ഇന്ന് (ജനു. 29) ന് വൈകീട്ട് 5ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യ വകുപ്പ് മന്ത്രി പി. തിലോത്തമൻ ഓൺലൈനായി നിർവ്വഹിക്കും.
കൃഷിമന്ത്രി അഡ്വ. വി എസ് സുനിൽകുമാർ അധ്യക്ഷനാകും. കേരള സംസ്ഥാന ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ പ്രസിഡൻ്റ് ജസ്റ്റിസ് കെ സുരേന്ദ്രമോഹൻ മുഖ്യാതിഥിയാകും. ടി എൻ പ്രതാപൻ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ.ഡേവിസ് മാസ്റ്റർ, മേയർ എം കെ വർഗീസ്, ജില്ലാ കലക്ടർ എസ് ഷാനവാസ്, ജില്ലാ സപ്ലൈ ഓഫീസർ ടി അയ്യപ്പദാസ് തുടങ്ങിയവർ പങ്കെടുക്കും.
date
- Log in to post comments