Skip to main content

സാന്ത്വന സ്പർശം :  പരാതി പരിഹാര അദാലത്ത്  ഫെബ്രു. 2 ന് കുന്നംകുളത്ത്  ജില്ലയിലെ മൂന്ന് മന്ത്രിമാരും പങ്കെടുക്കും

 

 

ജില്ലയിൽ താലൂക്ക് അടിസ്ഥാനത്തിൽ നടത്തുന്ന സാന്ത്വനസ്പർശം പരാതിപരിഹാര അദാലത്ത് ഫെബ്രു. 2 ന് കുന്നംകുളത്ത് നടക്കും.  കുന്നംകുളം, തലപ്പിള്ളി, ചാവക്കാട് താലൂക്കുകളിലെ പരാതി പരിഹാര അദാലത്താണ് രാവിലെ മുതൽ കുന്നംകുളം നഗരസഭ ടൗൺ ഹാളിൽ നടക്കുക. 

 

തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ, കൃഷി വകുപ്പു മന്ത്രി വി എസ് സുനിൽകുമാർ, പൊതുവിദ്യാഭ്യസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ഗവ. ചീഫ് വിപ്പ് കെ രാജൻ തുടങ്ങിയവർ കുന്നംകുളം ടൗൺ ഹാളിൽ പരാതി കേൾക്കാനെത്തും. 

 

മൂന്ന് താലൂക്കുകളിലെയും പരാതി പരിഹാരത്തിനായി മൂന്ന് രജിസ്ട്രേട്രേഷൻ കൗണ്ടറുകൾ ഉണ്ടാകും. ജില്ലാ കലക്ടർ എസ് ഷാനവാസ്, ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ, 3 താലൂക്കുകളിലെ തഹസിൽദാർമാർ തുടങ്ങിയവർ അദാലത്തിനു നേതൃത്വം വഹിക്കും. 

 

കുന്നംകുളം നഗരസഭ, താലൂക്കിലെ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ പരാതി സ്വീകരണ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. അക്ഷയ കേന്ദ്രം വഴിയും ഒട്ടേറെ അപേക്ഷകൾ വന്നിട്ടുള്ളതായി ബന്ധപ്പെട്ടവർ അറിയിച്ചു.

 

അദാലത്തിൻ്റെ പ്രവർത്തനങ്ങൾക്കായി കുന്നംകുളം നഗരസഭ ചെയർ പേഴ്സൺ സീതാ രവീന്ദ്രൻ ചെയർമാനും തഹസിൽദാർ പി എസ് ജീവ കൺവീനറുമായുള്ള സ്വാഗതസംഘം രൂപീകരിച്ചു. 

 

ഫെബ്രു. 1 ന് തൃശൂർ ടൗൺഹാളിൽ തൃശൂർ താലൂക്കിലെയും ഫെബ്രുവരി 4 ന് ഇരിഞ്ഞാലക്കുട ടൗൺഹാളിൽ ചാലക്കുടി, കൊടുങ്ങല്ലൂർ, മുകുന്ദപുരം താലൂക്കുകളുടെയും  അദാലത്ത് നടക്കും.

date