Skip to main content

ഭാഗ്യക്കുറി ക്ഷേമനിധി: ആനുകൂല്യതുക വർദ്ധിപ്പിച്ചു

ക്ഷേമനിധി അംഗങ്ങളായ ഭാഗ്യക്കുറി വിൽപ്പനക്കാർക്കുള്ള ചികിത്സാധനസഹായം 5,000 രൂപ മുതൽ 50,000 രൂപ വരെയും, വിവാഹ ധനസഹായം 25,000 രൂപയായും, പ്രസവാനുകൂല്യം 10,000 രൂപയായും വർദ്ധിപ്പിച്ചു. കൂടാതെ ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ഹയർ സെക്കന്ററി പഠനത്തിന് പ്രതിവർഷം 1,500 രൂപയായും, ബിരുദ ബിരുദാനന്തര കോഴ്‌സുകൾക്ക് വർഷം തോറും 2,000 രൂപയായും, പ്രൊഫഷണൽ കോഴ്‌സുകൾക്ക് 3,000 രൂപ മുതൽ 7,000 രൂപ വരെയും ധനസഹായം വർദ്ധിപ്പിച്ചു. അപേക്ഷാ ഫോറങ്ങൾ തമ്പാനൂർ ബസ് ടെർമിനലിന്റെ മൂന്നാംനിലയിലുള്ള ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ ലഭിക്കും. ഫോൺ: 0471-2325582.
പി.എൻ.എക്സ്. 492/2021

date