Skip to main content

25- ാമത് ഐ.എഫ്.എഫ്.കെയിൽ മാധ്യമപ്രവർത്തകരുടെ ഓൺലൈൻ രജിസ്‌ട്രേഷൻ സംബന്ധിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ 

 1.ഓൺലൈൻ രജിസ്‌ട്രേഷൻ 2021 ജനുവരി 30ന് ആരംഭിക്കും. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തിരുവനന്തപുരത്ത് ഫെബ്രുവരി 10 മുതൽ 14 വരെയും കൊച്ചിയിൽ ഫെബ്രുവരി 17 മുതൽ 21 വരെയും തലശ്ശേരിയിൽ ഫെബ്രുവരി 23 മുതൽ 27 വരെയും പാലക്കാട് മാർച്ച് 1 മുതൽ 5 വരെയും ആണ് മേള നടക്കുന്നത്.

2  ജനുവരി 30 മുതൽ ആണ് മേള നടക്കുന്ന നാല് മേഖലകളിലേയും (തിരുവനന്തപുരം ,എറണാകുളം ,കണ്ണൂർ ,പാലക്കാട് ) ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കുന്നത്.

3 . റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവർത്തകരും വ്യക്തിപരമായി പണമടച്ചു റജിസ്റ്റർ ചെയ്യുന്ന മാധ്യമ പ്രവർത്തകരും മേള തുടങ്ങുന്നതിനു 48 മണിക്കൂർ മുൻപ്  കോവിഡ് ടെസ്റ്റിന് വിധേയരാകേണ്ടതാണ് .കോവിഡ്  നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്കു പാസ് വിതരണം നടത്തുന്നതല്ല.

4 . ഓരോ പ്രദേശത്തെയും നിശ്ചിത ശതമാനം പാസുകൾ ആണ് മീഡിയക്കായി മാറ്റിവെച്ചിട്ടുള്ളത് .

5 .ചലച്ചിത്രമേള റിപ്പോർട്ട് ചെയ്യാൻ സ്ഥാപനം നിയോഗിക്കുന്ന മാധ്യമ പ്രവർത്തകർക്കും പണമടച്ചു മീഡിയ വിഭാഗത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്കും ഫോട്ടോ പതിച്ച ഐ ഡി കാർഡുകളാവും നൽകുന്നത് . ആയതിനാൽ മതിയായ രേഖകളോടെ വേണം അപേക്ഷിക്കേണ്ടത് .

6 .ഡ്യൂട്ടി പാസിന് ഫീസ് ഈടാക്കുന്നതല്ല .എന്നാൽ  ബ്യുറോ മേധാവികൾ ലെറ്റർ പാഡിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നൽകുന്ന പേര് വിവരം അനുസരിച്ചു മാത്രമേ ഓരോ സ്ഥാപനത്തിനും അനുവദിക്കപ്പെട്ട  പാസുകൾ നൽകുകയുള്ളൂ .ലിസ്റ്റിൽ പറയുന്നവർ നിശ്ചിത തീയതിക്കുള്ളിൽ ഓൺലൈനായി അപേക്ഷിച്ചിരിക്കണം.
 
7 .registration.iffk.in എന്ന വെബ്‌സൈറ്റിൽ മുൻവർഷങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മാധ്യമ പ്രതിനിധികൾക്ക് അവരുടെ ലോഗിൻ ഐ.ഡി ഉപയോഗിച്ചും പുതുതായി രജിസ്റ്റർ ചെയ്യുന്നവർക്ക് വെബ്സൈറ്റിലെ മീഡിയ ഐക്കണിൽ ക്ലിക്ക് ചെയ്‌തു വിവരങ്ങൾ പൂരിപ്പിച്ചും രജിസ്റ്റർ ചെയ്യാവുന്നതാണ്. 

8 .പ്രൊഫൈൽ എഡിറ്റ് ചെയ്ത് സ്ഥാപന വിലാസം മാറ്റുകയാണെങ്കിൽ വിലാസം തെളിയിക്കുന്ന പ്രൂഫ് അപ്ലോഡ് ചെയ്യേണ്ടതാണ്. ഒരിക്കൽ ഒരു മേഖല തിരഞ്ഞെടുത്തു കഴിഞ്ഞാൽ പിന്നെ അത് മാറ്റാൻ കഴിയില്ല. രജിസ്റ്റർ ചെയ്ത വിലാസം അനുസരിച്ച് മേഖലകൾ തെരഞ്ഞെടുക്കാം.

9.തിയേറ്ററുകളിലേക്കുള്ള പ്രവേശനം പൂർണമായും റിസർവേഷൻ അടിസ്ഥാനത്തിലായിരിക്കും. സീറ്റ് നമ്പർ അടക്കം ഈ റിസർവേഷനിൽ ലഭിക്കും. റിസർവേഷൻ അവസാനിച്ചതിനു ശേഷം സീറ്റ് നമ്പർ എസ്.എം.എസ് ആയി പ്രതിനിധികൾക്ക് ലഭിക്കും
 

date