Skip to main content

കലാസാഗര്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ക്ഷണിച്ചു

കലാസാഗര്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ക്ഷണിച്ചു

പന്ത്രണ്ടാമത് കലാസാഗര്‍ പുരസ്‌കാരത്തിനുള്ള നാമനിര്‍ദ്ദേശം കലാസ്വാദകരില്‍ നിന്ന് ക്ഷണിച്ചു. തൗര്യത്രിക കലയായ കഥകളിയുടെ സമസ്തമേഖലയിലും തന്റേതായ കൈയ്യൊപ്പു പതിപ്പിച്ച കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ സ്മരണക്കായി കലാസാഗര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണിത്. കഥകളി വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി തുടങ്ങിയ മേഖലയിലെ കലാകാരന്മാരെയും ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത്, കൂടിയാട്ടം, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, തായമ്പക, പഞ്ചവാദ്യത്തിലെ തിമില, മദ്ദളം, ഇടക്ക, ഇലത്താളം, കൊമ്പ് എന്നീ കലാവിഭാഗങ്ങളില്‍ പ്രാവീണ്യം തെളിയിച്ച കലാകാരന്മാരെയുമാണ് കലാസാഗര്‍ പുരസ്‌കാരം നല്‍കി ആദരിക്കുന്നത്. 40നും 70നും ഇടയ്ക്കു പ്രായമുള്ള കേരളത്തില്‍ സ്ഥിരതാമസമാക്കിയ കലാകാരന്മാര്‍ക്കാണ് പുരസ്‌കാരം. നാമനിര്‍ദ്ദേശ പത്രിക സെക്രട്ടറി, കലാസാഗര്‍, കവളപ്പാറ, ഷൊര്‍ണ്ണൂര്‍, പാലക്കാട് 679523 എന്ന വിലാസത്തില്‍ അയക്കണം. കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളിന്റെ ജന്മവാര്‍ഷിക ദിനമായ മെയ് 28ന് പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കും. ഫോണ്‍ : 8129669995

date