Post Category
കർഷകർക്കുള്ള പരിശീലന ക്ലാസ്സുകൾ ഫെബ്രുവരി 2 മുതൽ
കർഷകർക്കുള്ള പരിശീലന ക്ലാസ്സുകൾ ഫെബ്രുവരി 2 മുതൽ
കൃഷിവകുപ്പിന്റെ എറണാകുളം, തൃശൂര്‍ ജില്ലകളുടെ പരിശീലന കേന്ദ്രമായ ആര്‍.എ.റ്റി.റ്റി.സി നെട്ടൂരില്‍ ഫെബ്രുവരി മാസത്തില്‍ കര്‍ഷകര്‍ക്കായി വിവിധ വിഷയങ്ങളില്‍ പരിശീലന ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു. ഓരോ ക്ലാസ്സിലും ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേർക്ക് പങ്കെടുക്കാം. ഫെബ്രുവരി 2ന് വാഴക്കൃഷി, 3, 4 തീയതികളില്‍ മത്സ്യക്കൃഷി, അക്വാപോണിക്‌സ്, മഴമറ, 5ന് നെൽക്കൃഷി എന്ന വിഷയങ്ങളിലാണ് ക്ലാസ്സുകള്‍ നടക്കുക. രജിസ്‌ട്രേഷനും വിശദ വിവരങ്ങൾക്കും 0484 2703094 എന്ന നമ്പറില്‍ ബന്ധപ്പെടുക.
date
- Log in to post comments