Skip to main content

സോഷ്യൽ ഓഡിറ്റ് ഡയറക്ടർ കരാർ നിയമനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സോഷ്യൽ ഓഡിറ്റ് ഡയറക്ടർ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് സോഷ്യൽ ഓഡിറ്റിന്റെ മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം. ബിരുദാനന്തര ബിരുദവും ഗ്രാമവികസനം/ വികേന്ദ്രീകൃതാസൂത്രണം/ ഗവൺമെന്റ് ഓഡിറ്റിംഗ് എന്നിവയിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയവും വേണം. ഉയർന്ന പ്രായപരിധി 62 വയസ്സ്. അപേക്ഷകൾ മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എസ്, സംസ്ഥാനമിഷൻ ഓഫീസ്, അഞ്ചാംനില, സ്വരാജ്ഭവൻ, നന്തൻകോട്, കവടിയാർ.പി.ഒ, തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ ഫെബ്രുവരി 11ന് വൈകുന്നേരം അഞ്ചിന് മുൻപ് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.nregs.kerala.gov.in. ഫോൺ: 0471-2313385, 0471-2314385.
പി.എൻ.എക്സ്. 530/2021

date