Skip to main content

ശനിയാഴ്ച കോവിഡ് വാക്‌സിൻ സ്വീകരിച്ചത് 22,852 ആരോഗ്യ പ്രവർത്തകർ

* ഇതുവരെ സംസ്ഥാനത്ത് വാക്‌സിൻ സ്വീകരിച്ചവർ 1,59,325 പേർ
സംസ്ഥാനത്ത് ശനിയാഴ്ച 22,852 ആരോഗ്യ പ്രവർത്തകർ കോവിഡ്-19 വാക്‌സിനേഷൻ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 310 വാക്‌സിനേഷൻ കേന്ദ്രങ്ങളിലാണ് വാക്‌സിൻ കുത്തിവയ്പ്പ് ഉണ്ടായിരുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ (45) വാക്‌സിനേഷൻ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 26, എറണാകുളം 35, കണ്ണൂർ 26, കാസർഗോഡ് 6, കൊല്ലം 10, കോട്ടയം 18, കോഴിക്കോട് 30, മലപ്പുറം 29, പാലക്കാട് 21, പത്തനംതിട്ട 29, തിരുവനന്തപുരം 45, തൃശൂർ 30, വയനാട് 5 എന്നിങ്ങനെയാണ് കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം.
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ (3359) വാക്‌സിൻ സ്വീകരിച്ചത്. ആലപ്പുഴ 1475, എറണാകുളം 3359, കണ്ണൂർ 1955, കാസർഗോഡ് 310, കൊല്ലം 834, കോട്ടയം 1586, കോഴിക്കോട് 2490, മലപ്പുറം 1809, പാലക്കാട് 1775, പത്തനംതിട്ട 1526, തിരുവനന്തപുരം 2985, തൃശൂർ 2325, വയനാട് 423 എന്നിങ്ങനെയാണ് ശനിയാഴ്ച വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 1,59,325 ആരോഗ്യ പ്രവർത്തകരാണ് വാക്‌സിൻ സ്വീകരിച്ചത്.
പി.എൻ.എക്സ്. 537/2021

 

date